
തൃപ്പൂണിത്തുറ: 15നും 18നും ഇടയിലുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിനേഷൻ നൽകുന്നതിന്റെ ഭാഗമായി സ്കൂളുകളിലെത്തി കുട്ടികൾക്ക് വാക്സിൻ എടുക്കാനുള്ള പ്രവർത്തനം തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിക്കുന്നു. തിങ്കളാഴ്ച രാവിലെ 10ന് തൃപ്പൂണിത്തുറ സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ് സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം നിർവ്വഹിക്കും. നഗരസഭ പരിധിയിലുള്ള സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലെ പതിനഞ്ചോളം സ്കൂളുകളിലെ നാലായിരത്തോളം കുട്ടികൾക്കാണ് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുന്നത്. വാക്സിനേഷൻ ടീം ഓരോദിവസവും ഓരോ സ്കൂളിലെത്തി മുഴുവൻ കുട്ടികൾക്കും വാക്സിൻ നൽകും. കോവാക്സിനാണ് നൽകുന്നത്.