കാലടി: കാലടി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള അണ്ടർ 21ഫുട്ബാൾ ടൂർണ്ണമെന്റിന് പിരാരൂരിൽ തുടക്കമായി. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.ആന്റണി ഉദ്ഘാടനം ചെയ്തു. 16 പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ഇന്ന് വൈകിട്ട് 3ന് നടക്കും. ഫൈനൽ മത്സരത്തിലെ വിജയ ടീമിനും റണ്ണർ അപ്പ് ടീമിനും ക്യാഷ് അവാർഡും ട്രോഫിയും നെടുമ്പാശ്ശേരി പൊലീസ് എസ്.എച്ച്.ഒ. പി.എം.ബൈജു സമ്മാനിക്കും.