
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിൽ നടക്കുന്ന മെഗാ ജോബ് ഫെയർ ജീവിക 2022 ഇന്നും തുടരും. ഉദ്യോഗാർത്ഥികൾക്കായി ഞായറാഴ്ച സ്‌പോട്ട് രജിസ്‌ട്രേഷൻ അനുവദിക്കുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു. പല ഒഴിവുകളിലും വേണ്ടത്ര ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്യാത്തതിനാലാണ് സ്‌പോട്ട് രജിസ്‌ട്രേഷൻ അനുവദിക്കുന്നത്. ബി.പി.ഒ സെക്ടർ, ഇൻഷ്വറൻസ് കമ്പനികൾ, സി.സി.ടി.വി ടെക്നിഷ്യൻസ്, സെയിൽസ്, ആരോഗ്യമേഖല, ഐ.ടി എന്നീ മേഖലകളിൽ വേണ്ടത്ര യോഗ്യതകൾ ഉള്ളവർക്ക് നേരിട്ടെത്തി രജിസ്‌ട്രേഷൻ നടത്തി മേളയിൽ പങ്കാളികളാകാം. ജീവികയുടെ ആദ്യ ദിനത്തിൽ 30 കമ്പനികൾ പങ്കെടുത്തു. 1,300 ഉദ്യോഗാർത്ഥികളും പങ്കാളികളായി.