racco
റെസിഡന്റ്സ് അസോസിയേഷൻ കോഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധസമരം സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: നഗരത്തിലെ ജനങ്ങള രൂക്ഷമായ കൊതുകുശല്യത്തിൽ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് റെസിഡന്റ്‌സ് അസോസിയേഷൻ കോഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചി നഗരസഭയുടെ മുമ്പിൽ പ്രതിഷേധസമരം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. കൊതുക് നിർമാർജ്ജനത്തിനായ് നഗരസഭ ചെലവഴിച്ച തുക സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. ദിലീപ്കുമാർ, ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.