 
ആലുവ: സി.എം.പി ജില്ലാ സെക്രട്ടറിയും സഹകാരിയുമായിരുന്ന അലുപുരം സക്കീറിന്റെ പത്താമത് ചരമവാർഷികം ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. എം.വി. കുഞ്ഞുകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.കെ. ചന്ദ്രൻ, എൻ. രാജൻ, പി.കെ. രാജമ്മ, പി. രാജേഷ്, ജേക്കബ് വെളുത്താൻ എന്നിവർ സംസാരിച്ചു.