കോതമംഗലം: ഇഞ്ചിപ്പാറ വിഷയത്തിൽ വനം വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ആന്റണി ജോൺ എം.എൽ.എ കത്ത് നൽകി. കോതമംഗലം ഫോറസ്റ്റ് ഡിവിഷന് കീഴിൽ വരുന്ന തലക്കോട് ഇഞ്ചിപ്പാറയിലും മൂന്നാർ ഫോറസ്റ്റ് ഡിവിഷന് കീഴിൽ തലക്കോട് ചെക്പോസ്റ്റിന് പുറക് വശം കുളിപ്പാറ പ്രദേശത്തും ഇഞ്ചി, മഞ്ഞൾ, കൂവ തുടങ്ങിയ മലഞ്ചരക്ക് ഉത്പന്നങ്ങൾ ഉണക്കി സംസ്കരിക്കുന്ന പ്രവർത്തികൾ ഇപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥർ തടസപ്പെടുത്തുന്നു. കഴിഞ്ഞ 60 വർഷത്തോളമായി പ്രദേശവാസികളായ ആയിരത്തോളം കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗം നാളിതു വരെ നടത്തിയതുപോലെ തുടർന്നും കൊണ്ടുപോകുന്നതിനാവശ്യമായ അനുമതി നൽകാൻ വേണ്ട നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് എം.എൽ.എ കത്തിൽ ആവശ്യപ്പെട്ടു.