പെരുമ്പാവൂർ: ഹിന്ദു ഐക്യവേദി കുന്നത്തുനാട് താലൂക്കിന്റെ 17-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് മൂന്നിന് ഹൈന്ദവീയം എന്ന പേരിൽ ഹിന്ദു ജാഗരണ സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് മൂന്നിന് അപ്പൂസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്‌സൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. സി.കെ. രാജൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ താലൂക്ക് പ്രസിഡന്റ് ഒ.കെ.ബാബു ആമുഖപ്രഭാഷണം നടത്തും. പത്മശ്രീ എം.കെ.കുഞ്ഞോൽ, മുടിയേറ്റ് കലാകാരൻ കീഴില്ലം ഉണ്ണിക്കൃഷ്ണൻ എന്നിവരെ ആദരിക്കും. ഭജനോത്‌സവവിജയികൾക്ക് സമ്മാനദാനം നിർവഹിക്കും. താലൂക്ക് ഭാരവാഹികളായ കെ.എസ്. സന്തോഷ്, എ.വി.കലേശൻ തുടങ്ങിയവർ സംസാരിക്കും. ദേശസ്‌നേഹികളും സമാധാനകാംക്ഷികളുമായ ഹിന്ദുത്വ ദേശീയ പ്രസ്ഥാനങ്ങളുടെ പ്രവർത്തകർക്ക് ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് ഹൈന്ദവീയം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികളായ ഒ.കെ.ബാബു, ദിനേശ്, എ.വി.കലേശൻ, എം.ജി. ഗോവന്ദൻകുട്ടി, കെ.എസ്. സന്തോഷ്, സി.സി. അനിൽകുമാർ, രാജേന്ദ്രൻ കർത്താ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.