ആലുവ: കീഴ്മാട് സർക്കുലർ ബസ് സർവീസ് എത്രയും വേഗം പുന:രാരംഭിക്കണം എന്നാവശ്യപ്പെട്ട് സി.പി.എം കീഴ്മാട് ലോക്കൽ കമ്മിറ്റി ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി ആന്റണി രാജുവിനും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിനും നിവേദനം നൽകി. ലോക്കൽ സെക്രട്ടറി കെ.എ. രമേശൻ, ഒ.വി. ദേവസി, ടി.എസ്. സെയ്തുമുഹമ്മദ്, പി.വി. ശിവൻ, ഒ.പി. അനൂപ് എന്നിവർ പങ്കെടുത്തു.