
കുറുപ്പംപടി: കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന കുട്ടികളുടെ ബാലസഭ മുടക്കുഴ ഗ്രാമപഞ്ചായത്തിൽ നടന്നു. 2018ലെ പ്രളയത്തിന് ശേഷം ആദ്യമായിട്ടാണ് ബാലസഭ സംഘടിപ്പിക്കുന്നത്. ബാലസഭയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ സോഫി രാജൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് എ.പോൾ, വൽസ വേലായുധൻ, പഞ്ചായത്തംഗം സോമി ബിജു, അസി.സെക്രട്ടറി കെ.ആർ.സേതു, സാലി ബിജോയ്, സീമ ചന്ദ്രൻ, കോടനാട് സി.എച്ച്.ഒ സജി മർക്കോസ് എന്നിവർ സംസാരിച്ചു.