vd-satheesan
മാനവസംസ്‌കൃതി ആലുവായിൽ സംഘടിപ്പിച്ച 'ഓർമ്മകളിൽ പി.ടി' അനുസ്മരണ യോഗം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: വിട്ടുവീഴ്ചയില്ലാതെ പ്രകൃതിയെ പ്രണയിക്കുകയും സ്വജീവിതത്തിൽ മതേതരത്വ മൂല്യങ്ങളെ മുറുകെപിടിക്കുകയും ചെയ്ത പി.ടി. തോമസിന്റെ നിലപാടുകൾ കോൺഗ്രസിന് എന്നും കരുത്തേകുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.
മാനവസംസ്‌കൃതി ആലുവയിൽ സംഘടിപ്പിച്ച 'ഓർമ്മകളിൽ പി.ടി' അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ.വി. പോൾ അദ്ധ്യക്ഷനായി. അൻവർസാദത്ത് എം.എൽ.എ, കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ, ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ്, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, മഹിളാകോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ, ആർ. ഗോപാലകൃഷ്ണൻ, ശ്രീമൂലനഗരം മോഹൻ, വി.കെ. ഷാനവാസ്, തോപ്പിൽ അബു, സി.കെ. ജയൻ, ടി.ആർ. ഷാജു, സരിത സനിൽ തുടങ്ങിയവർ സംസാരിച്ചു.