photo

വൈപ്പിൻ: കൊച്ചി സർക്കിൾ സഹകരണ യൂണിയൻ സംഘടിപ്പിച്ച പഠന ക്ലാസ് ഒാച്ചന്തുരുത്ത് സഹകരണ ബാങ്ക് ഹാളിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബാങ്കിംഗ് റെഗുലേഷൻ ഭേദഗതി നിയമം സഹകരണ മേഖലയിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും എന്ന വിഷയത്തിൽ അഡ്വ. എം.എം മോനായി ക്ലാസെടുത്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. കെ.വി എബ്രഹാം അദ്ധ്യക്ഷനായി. ഒാച്ചന്തുരുത്ത് സഹകരണ ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ സ്വാഗതം പറഞ്ഞു.