
കൊച്ചി: ജില്ലയിൽ ഇന്നലെ 1,214 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,198 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. 502 പേർ രോഗമുക്തി നേടി.
1,181 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 724 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11,748 ആണ്. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആകെ എണ്ണം 6,581 ആണ്. 9,913 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.2. ഇന്നലെ നടന്ന കൊവിഡ് വാക്‌സിനേഷനിൽ 7,273 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 3,638 ആദ്യ ഡോസും, 3,635 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 4,421 ഡോസും, 2,838 ഡോസ് കൊവാക്‌സിനും, 14 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
55,34,442 ഡോസ് വാക്‌സിനാണ് നൽകിയത്. 30,65,783 ആദ്യ ഡോസ് വാക്‌സിനും, 24,68,659 സെക്കന്റ് ഡോസ് വാക്‌സിനും നൽകി.
ഇതിൽ 49,55,361 ഡോസ് കൊവിഷീൽഡും, 5,62,581 ഡോസ് കൊവാക്‌സിനും, 16,500 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.