കുറുപ്പംപടി: കൂവപ്പടി ബി.ആർ.സി സംഘടിപ്പിച്ച രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് മത്സരത്തിൽ ബി.ആർ.സി തലത്തിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് നന്ദന വി.വിയും ടിസ്സ മരിയ ടോണിയും സ്കൂളിന് അഭിമാനമായത്. കൂവപ്പടി ബി.ആർ.സിയിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം നിർവഹിച്ചു. ലതാ അഞ്ജലി മുരുകൻ അദ്ധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ എ.ഇ.ഒ യിൽ നിന്നും ഉപഹാരങ്ങൾ ഏറ്റു വാങ്ങി.