പെരുമ്പാവൂർ: നെടുംതോട് നിള ലൈബ്രറി ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു. വെങ്ങോല സഹകരണ ബാങ്ക് പ്രസിഡന്റ് എം.ഐ.ബീരാസ് ഉദ്ഘാടനം ചെയ്തു. സിവിൽ എക്‌സൈസ് ഓഫീസർ ടി.എൽ ഗോപാലകൃഷ്ണൻ വിഷയം അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് എം.എ മുഹമ്മദാലി അദ്ധ്യക്ഷനായി. എം.എം കുഞ്ഞുമുഹമ്മദ്, എം.എം അബ്ദുൽ സലിം, പി.എ സിറാജ്, കെ.ഇ ഷാജഹാൻ, പി.എസ് അംജിത് എന്നിവർ സംസാരിച്ചു.