
പെരുമ്പാവൂർ: പെരുമ്പാവൂർ ഫയർഫോഴ്സിന് പുതുതായി ലഭിച്ച മൊബൈൽ ടാങ്ക് യൂണിറ്റ് എൽദോസ് കുന്നപ്പള്ളി എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ അദ്ധ്യക്ഷനായി. സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാർ, വാർഡ് കൗൺസിലർ രൂപേഷ്, ബെന്നി മാത്യു തുടങ്ങിയവർ സംസാരിച്ചു. 5000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ഓട്ടോമാറ്റിക് സംവിധാനമുള്ളതാണ് പുതിയ വാഹനം. വിവിധ ഉപകരണങ്ങളുടെ പ്രദർശനവും ഇതോടൊപ്പം നടന്നു.