photo
ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതക്കെതിരെ ഡി.വൈ.എഫ്.ഐ. വൈപ്പിൻ ബ്ലോക്ക് കമ്മിറ്റി എടവനക്കാട് നടത്തിയ ബഹുജന സദസ് ജില്ലാ സെക്രട്ടറി എ. എ. അൻഷാദ് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ന്യൂനപക്ഷവർഗീയതയ്ക്കും ഭൂരിപക്ഷ വർഗീയതയ്ക്കുമെതിരെ ഡി.വൈ.എഫ്.ഐ. വൈപ്പിൻ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടവനക്കാട് പഴങ്ങാട് നടന്ന ബഹുജന സദസ് ജില്ലാ സെക്രട്ടറി എ.എ. അൻഷാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ലിറ്റീഷ്യ ഫ്രാൻസിസ് അദ്ധ്യക്ഷയായി. ജില്ലാ കമ്മിറ്റിയംഗം പി.ഡി. ലൈജു, ബ്ലോക്ക് സെക്രട്ടറി എം.പി. ശ്യാംകുമാർ, സി.പി.എം. ഏരിയാസെക്രട്ടറി എ. പി. പ്രിനിൽ, കെ.എ. സാജിത്ത്, കെ.യു. ജീവൻമിത്ര, പി.ബി. പ്രബിൻ എന്നിവർ സംസാരിച്ചു.