rajeev-sacariya
ചാലയ്ക്കൽ ലൈഫ് കെയർ എമർജൻസി പാലിയേറ്റീവ് ഹോം കെയർ ടീമിന് റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ കോസ്‌മോസ് നൽകുന്ന 24 മണിക്കൂറും കാർഡിയോളജി ഡോക്ടറുടെ ഓൺലൈൻ സേവനത്തോടെയുള്ള സൗജന്യ മൊബൈൽ ഇ.സി.ജി യൂണിറ്റ് മന്ത്രി പി. രാജീവ് ലൈഫ് കെയർ ഫൗണ്ടേഷന് കൈമാറുന്നു

ആലുവ: ലൈഫ് കെയർ എമർജൻസി പാലിയേറ്റീവ് ഹോം കെയർ ടീമിന് റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ കോസ്‌മോസ് നൽകുന്ന 24 മണിക്കൂറും കാർഡിയോളജി ഡോക്ടറുടെ ഓൺലൈൻ സേവനത്തോടെയുള്ള സൗജന്യ മൊബൈൽ ഇ.സി.ജി യൂണിറ്റ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
ലൈഫ് കെയർ ഫൗണ്ടേഷൻ ചെയർമാൻ മുജീബ് കുട്ടമശ്ശേരി അദ്ധ്യക്ഷനായി. റോട്ടറി പ്രസിഡന്റ് സാബു സഹദേവൻ, ട്രഷറർ എം.എസ്. അശോകൻ, അജിത് കുമാർ, അരുൺ, പ്രേം, മുഹമ്മദ് റാഫി, കെ.എ. ബഷീർ, കെ.എ. രമേശ്, ഷാജി തോമസ്, അബ്ദുൽ സമദ്, ഉസ്മാൻ, ഇബ്രാഹിം കുട്ടി, അബ്ദു സത്താർ, ഫൈസൽ ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.