m

കുറുപ്പംപടി: കർഷക സംഘം കുറുപ്പംപടി മേഖല പ്രവർത്തകയോഗം ചേർന്നു. എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ്പ് ദിനത്തിൽ തന്നെ 10 യൂണിറ്റുകളിൽ മെമ്പർഷിപ്പ് ചേർത്ത് ഉദ്ഘാടനം ചെയ്യാനും 3000 മെമ്പർഷിപ്പ് ചേർക്കാനും തീരുമാനിച്ചു. യോഗത്തിൽ കർഷകസംഘം മേഖല സെക്രട്ടറി കെ.എൻ. ഹരിദാസ്, പ്രീത എൽദോസ് എന്നിവർ പങ്കെടുത്തു.