mdma
പ്രതികളായ സിബിയും അൻസിഫും

കൊച്ചി: സിന്തറ്റിക്ക് ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായി. ചിറ്റൂർ കളപ്പുരയ്ക്കൽവീട്ടിൽ സിബി ജോയ് (23), കട്ടപ്പന നാഗർമറ്റം വീട്ടിൽ അൻസിഫ് റാഫി (20) എന്നിവരാണ് വാഹന പരിശോധനയ്ക്കിടെ ഇൻഫോപാർക്ക് പൊലീസിന്റെ പിടിയിലായത്. ഇരുവരിൽ നിന്നും 3.41 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കാക്കനാട് നിലംപതിഞ്ഞിമുകൾ ഭാഗത്ത് വച്ചാണ് ഇവർ കുടുങ്ങിയത്. നമ്പർ പ്ലേറ്റില്ലാതെ വരുന്ന ബൈക്ക് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇവരെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മാരകലഹരിമരുന്ന് കണ്ടെത്തിയത്. എസ്.ഐ. സാജു, ജോമോൻ, റഷീദ്, എ.എസ്.ഐ പ്രദീപ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജെബി, മുരളീധരൻ സിവിൽ പൊലീസ് ഓഫീസർമാരായ ജയകുമാർ സുജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.