കോലഞ്ചേരി: തരിശുഭൂമിയിൽ കൃഷി ചെയ്യുന്നതിനുള്ള സബ്‌സിഡിക്കായി പൂതൃക്ക കൃഷിഭവനിൽ അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷമായി കൃഷി ചെയ്യാത്ത ഭൂമിയായിരിക്കണം. പച്ചക്കറികൾ, കിഴങ്ങ് വർഗവിളകൾ, പയറുവർഗവിളകൾ എന്നീ കൃഷികൾക്കാണ് ധനസഹായം നൽകുന്നത്. പാട്ടകൃഷി ആണെങ്കിൽ സ്ഥലം ഉടമയ്ക്കും ധനസഹായം ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷ, കരം തീർത്ത രസീത്, പാട്ടച്ചീട്ട്, ബാങ്ക് പാസ്ബുക്ക് കോപ്പി, കൃഷി ചെയ്യുന്നതിനു മുമ്പും ശേഷവും കർഷകൻ കൃഷിയിടത്തിൽ നിൽക്കുന്ന ഫോട്ടോ എന്നിവ സഹിതം പൂതൃക്ക കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം.