
മൂവാറ്റുപുഴ: റോഡ് കൈയേറി ടാറിംഗ് പൊളിച്ച സ്വകാര്യ പമ്പ് ഉടമയുടെ നീക്കം നാട്ടുകാർ തടഞ്ഞു. പേഴക്കാപ്പിള്ളി എം.സി. റോഡ് കുത്തിപ്പൊളിച്ച പമ്പ് ഉടമയുടെ നടപടിയാണ് നാട്ടുകാർ തടഞ്ഞത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പമ്പിന്റെ മുന്നിലാണ് തുടർച്ചയായ രണ്ട് അവധിദിവസം നോക്കി പൊതുനിരത്ത് കൈയേറിയത്. നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ. ശ്രീകാന്ത്, എ.ഐ.വൈ.എഫ്. മേഖലാ സെക്രട്ടറി അൻഷാജ് തേനാലി എന്നിവർ സ്ഥലത്തെത്തി നിർമ്മാണം നിർത്തിവയ്പ്പിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ. ശ്രീകാന്ത് അധികൃതർക്ക് പരാതി നൽകി.