കൊച്ചി: മാർച്ച് ഒന്നുമുതൽ നാലുവരെ കൊച്ചിയിൽ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് പ്രൊഫ.എം.കെ. സാനു ഉദ്ഘാടനം ചെയ്തു. കലൂർ ജഡ്ജസ് അവന്യൂവിലാണ് സ്വാഗതസംഘം ഓഫീസ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ്, ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ശർമ്മ, സി.എം. ദിനേശ്‌മണി, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.പി. പത്രോസ്, പി.ആർ. മുരളീധരൻ, എം.സി. സുരേന്ദ്രൻ, ജോൺ ഫെർണാണ്ടസ്, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, സി.ബി. ദേവദർശനൻ, സി.കെ. പരീത്, എം.അനിൽകുമാർ, ടി.സി. ഷിബു തുടങ്ങിയവർ പങ്കെടുത്തു.