mani-v-n

മരട്: വഞ്ചിയിൽ മത്സ്യബന്ധനത്തിന് പോയ ആളുടെ മൃതദേഹം വലയിൽ കുരുങ്ങിയ നിലയിൽ കണ്ടത്തി. നെട്ടൂർ 23-ാം ഡിവിഷനിൽ കൈതവനക്കര വെള്ളക്കാട്ട് വീട്ടിൽ പരേതനായ നാരായണന്റെ മകൻ വി.എൻ. മണിയാണ് (56) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ വലവീശാൻ പോയതായിരുന്നു. രാത്രിയായിട്ടും കാണാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് രാത്രി ഒൻപതരയോടെ മൃതദേഹം കണ്ടെത്തിയത്. വല വഞ്ചിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഭാര്യ: പ്രിയ. മക്കൾ: പ്രീമ, നിയ. മരുമകൻ: നിബിൻ. അമ്മ: പരേതയായ ലക്ഷ്മി.