
അങ്കമാലി: സി.പി.എം സംസ്ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ നാല് വരെ എറണാകുളത്ത് നടക്കുകയാണ്. സമ്മേളനത്തിന്റെ വിജയത്തിനുവേണ്ടിയുള്ള മഞ്ഞപ്ര ലോക്കൽ സ്വാഗതസംഘ രൂപീകരണയോഗം ചന്ദ്രപ്പുര എം.ജെ ഡേവീസ് സ്മാരക ഹാളിൽ ചേർന്നു. ജില്ലാ കമ്മിറ്റിയംഗം കെ.എ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം ഐ.പി ജേക്കബ് അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി രാജു അമ്പാട്ട്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.വി.അശോക് കുമാർ, അഡ്വ.ബിബിൻ വർഗ്ഗീസ്, ജോളി പി.ജോസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അൽഫോൻസ ഷാജൻ, എ.കെ. ജോസഫ്, എ.പി രാമകൃഷ്ണൻ (രക്ഷാധികാരികൾ),അഡ്വ.ബിബിൻ വർഗ്ഗീസ് (ചെയർമാൻ), രാജു അമ്പാട്ട് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.