
അങ്കമാലിയിൽ: സി.ഐ.ടി.യു അങ്കമാലി മുനിസിപ്പൽ കൺവെൻഷൻ എ.പി കുര്യൻ സ്മാരക ഹാളിൽ നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ.വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ജിജോ ഗർവ്വാസീസ് അദ്ധ്യക്ഷനായി. ഏരിയ പ്രസിഡന്റ് പി.വി ടോമി, സി.പി.എം ലോക്കൽ സെക്രട്ടറി കെ.ഐ കുര്യക്കോസ്, സജി വർഗ്ഗീസ്, കെ.കെ അംബുജാക്ഷൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ 18 അംഗ മുനിസിപ്പൽ കമ്മിറ്റിയും 9 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും കൺവീനറായി സജി വർഗ്ഗീസിനെയും തിരഞ്ഞെടുത്തു.