
കൊച്ചി: ഹോക്കിയുടെ പ്രചാരണം വർദ്ധിപ്പിക്കാൻ മുതിർന്ന കളിക്കാർ സംഘടന രൂപീകരിച്ചു. സീനിയർ പ്ളേയേഴ്സ് അസോസിയേഷൻ ഒഫ് ഹോക്കി (സ്‌പാ)യുടെ നേതൃത്വത്തിൽ സംസ്ഥാനതല ടൂർണ്ണമെന്റുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൊല്ലത്തുനടന്ന ചടങ്ങിൽ ഒളിമ്പ്യൻമാരായ പി.ആർ. ശ്രീജേഷ്, ദിനേശ് നായിക്ക്, അനിൽ ആൽഡ്രിൽ, അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച റൂഫസ് ഡിസൂസ, ജോർജ് നൈനാൻ, വിപിൻ ഫെർണ്ണാണ്ടസ് എന്നിവരെ സംഘടന ആദരിച്ചു. ജി.വി രാജ ഗോൾഡ് കപ്പ് ഉൾപ്പടെ നിലച്ചുപോയ ടൂർണ്ണമെന്റുകൾ പുനരാരംഭിക്കാൻ ശ്രമിക്കുമെന്ന് സ്‌പാ പ്രസിഡന്റ് കെ.ഐ. ഡാമിയൽ, സെക്രട്ടറി ഡി. ഇമ്മട്ടി, ട്രഷറൽ ടി.പി. മൻസൂർ എന്നിവർ അറിയിച്ചു.