കുറുപ്പംപടി: നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ ഗുരുകുല ബാലലോകം രൂപീകരണവും ശില്പശാലയും നടത്തി. ഡോക്ടർ ആശാദേവിയുടെ അദ്ധ്യക്ഷതയിൽ പെരുമ്പാവൂർ എസ്.എൻ.ഡി.പി.ശാഖാഹാളിൽ നടന്ന സമ്മേളനം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. സുജൻ മേലുകാവ് ശ്രീനാരായണ ധർമ്മവും കോലഞ്ചേരി മെഡിക്കൽ കോളേജ് ഡി അഡിക്ഷൻ സെന്റർ പ്രൊജക്ട് ഡയറക്ടർ ഫ്രാൻസിസ് മൂത്തേടൻ മോട്ടിവേഷൻ ക്ലാസും നടത്തി. നടൻ സാജൻ പള്ളുരുത്തി മുഖ്യാഥിതി ആയിരുന്നു. സ്വാമിനി ജ്യോതിർമയി ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീനാരായണ എംപ്ലോയീസ് വെൽഫയർ ഫോറം മുൻ സംസ്ഥാന ട്രഷറർ എം.എസ്.സുനിൽ, ഗുരുകുലം സ്റ്റഡി സർക്കിൾ കാര്യദർശി എം.എസ്. സുരേഷ്, ഗുരുകുല ബാലലോകം കോ ഓർഡിനേറ്റർ അഭിജിത് കെ.എസ്, എം.എസ്. പദ്മിനി, സുനിൽ എം.വി, അനിത ദിനേശ്, ഷീല മണി, ശ്രീകല സജി എന്നിവർ സംസാരിച്ചു.