
കുറുപ്പംപടി: ബാലസംഘം കോടനാട് വില്ലേജ് സമ്മേളനം വിവിധ കലാപരിപാടികളോടെ നടന്നു. സമ്മേളനം ബാലസംഘം ജില്ലാ പ്രസിഡന്റ് ബി. അനൂജ ഉദ്ഘാടനം ചെയ്തു. വില്ലേജ് വൈസ് പ്രസിഡന്റ് ആര്യനന്ദ അദ്ധ്യക്ഷയായി. കവിയും സിനിമാ ഗാനരചയിതാവുമായ സന്തോഷ് കോടനാട് മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ജില്ലാ സമ്മേളനത്തിലെ കവിതാലാപന വിജയി മിനി സുപ്രനെ ആദരിച്ചു. ഏരിയാ വൈസ് പ്രസിഡന്റ് ആനന്ദ് സാബു, ഏരിയാ കൺവീനർ സലാം, വില്ലേജ് കൺവീനർ വിപിൻ കോട്ടക്കുടി, ലോക്കൽ സെക്രട്ടറി ഒ.ഡി. അനിൽ, ലോക്കൽ കമ്മറ്റി അംഗങ്ങളായ പി.ശിവൻ, ശ്രീധരൻ പിള്ള, എം.നവ്യ, ദിവ്യ അനൂപ്, സ്വാഗതസംഘം ചെയർമാൻ എം.എസ്. സുകുമാരൻ, വില്ലേജ് സെക്രട്ടറി അനഘ അനിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കീർത്തി ദ്രാവിഡ് ഷാൻ (പ്രസിഡന്റ്) , കാശിനാഥ് ബാബു, ആര്യനന്ദ, ബ്ലസിൻ ബാബു(വൈസ് പ്രസിഡന്റ് ), അനഘ അനിൽ (സെക്രട്ടറി), സച്ചു തമ്പി, ഫെബിൻ റെജി (ജോയിന്റ് സെക്രട്ടറിമാർ), വിപിൻ കോട്ടക്കുടി (കൺവീനർ), അനൂപ് കർത്ത, മിനി സുപ്രൻ, സജി ചിറയത്ത്, രമ്യ മാർട്ടിൻ, കിഷോർ വേലപ്പൻ (ജോയിന്റ് കൺവീനേഴ്സ്) എന്നിവരെ തിരഞ്ഞെടുത്തു.