പറവൂർ: പറവൂർ ഈഴവ സമാജം പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ പതിമൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പുന:പ്രതിഷ്ഠ - തൈപ്പൂയ മഹോത്സവം ദ്വാരശദ്രവ്യ ഗണപതിഹോമം, ഗണേശ സഹസ്രനാമജപം എന്നിവയോടെ തുടങ്ങി. പറവൂത്തറ കരിയമ്പിള്ളി ക്ഷേത്രത്തിൽ നിന്ന് ബിംബം എഴുന്നള്ളിക്കൽ, താലസമർപ്പണം, ആചാര്യവരണം, ഗുരുപൂജ എന്നിവ നടന്നു. ചെറായി പുരുഷോത്തമൻ തന്ത്രിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രിയും ക്ഷേത്രം മേൽശാന്തി മൂത്തകുന്നം ജോഷി ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് പുന:പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നത്. ഇന്ന് രാവിലെ 10ന് ക്ഷേത്രസമർപ്പണം, 11ന് ബിംബശുദ്ധി, ഭഗവതിസേവ, നാളെ (ചൊവ്വ)സുദർശനഹോമം, കലശാഭിഷേകം, ജലാധിവാസ്, 12ന് രാവിലെ ധാരസമർപ്പണം, 11.45ന് താഴികക്കൂട പ്രതിഷ്ഠ. വൈകിട്ട് പീഠനവകലശം, ജീവശക്തിപൂജ, 13ന് വാസ്തുകലശപൂജ, തത്വകശാഭിഷേകം, പീഠപ്രതിഷ്ഠ, 14ന് ജലദ്രോണിപൂജ, തോരണപ്രതിഷ്ഠ, ധ്വജസ്ഥാപനം, നവകലശപൂജ, പ്രതിഷ്ഠാഹോമം, മണ്ഡലപൂജ, 15ന് പുലർച്ചെ 3.30ന് ബിംബം എഴുന്നള്ളിക്കൽ, കലശപ്രദക്ഷിണം, 4ന് പുന:പ്രതിഷ്ഠ തുടർന്ന് ജീവകലശാഭിഷേകം, 10.30ന് ഗോപുര സമർപ്പണം ഹൈബി ഈഡൻ നിർവഹിക്കും. തുടർന്ന് അനുമോദന സമ്മേളനം. 11ന് പ്രസാദഊട്ട്, ഇന്ദ്രാണി പരിവാര പ്രതിഷ്ഠ. 16ന് ബലിപീഠാദി പ്രായശ്ചിത്തം, അർച്ചന, ധ്വജപുണ്യാഹം, 17ന് രാവിലെ 9.30ന് കൊടിയേറ്റ്, തൈപ്പൂയ മഹോത്സവ ദിനമായ 18ന് പുലർച്ചെ 5മുതൽ അഭിഷേകം, 21ന് രാവിലെ 8ന് കാഴ്ചശ്രീബലി, വൈകിട്ട് 5.30ന് പകൽപ്പൂരം, രാത്രി 8.30ന് ആറാട്ട് തിരിച്ച് എഴുന്നള്ളിപ്പ്, പഞ്ചവിംശതി കലശാഭിഷേകത്തിനു ശേഷം മഹോത്സവത്തിന് കൊടിയിറങ്ങും.