പറവൂർ: ജില്ലാ ഒളിമ്പിക് അസോസിയേഷനും ഫീനിക്സ് കൈതാരവും സംയുക്തമായി സംഘടിപ്പിക്കുന്ന ഒന്നാമത് സീനിയർ പുരുഷ, വനിതാ വോളിബാൾ ചാമ്പ്യൻഷിപ്പ് കൈതാരം ഗ്രാമസംഘം ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ മൂന്നു ദിവസങ്ങളിലായി നടക്കും. ഇന്ന് വൈകിട്ട് 7ന് കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്യും. 12ന് വൈകിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മാനദാനം നടത്തും. കൊച്ചി കസ്റ്റംസ് അസി. കമ്മീഷണർ മൊയ്തീൻ നൈന വിശിഷ്ടാതിഥിയായിക്കും.