പറവൂർ: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജ് പൂർവ്വവിദ്യാർത്ഥി സംഗമം വിവിധ പരിപാടികളോടെ നടന്നു.1964 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി വി.കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് കെ.ജി. പ്രദീപ് അദ്ധ്യക്ഷനായി. പി.ആർ.രാജഗോപാലൻ, കെ.രവീന്ദ്രൻ, കെ.പി. മനോജ് തുടങ്ങിയവർ സംസാരിച്ചു. വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ. ഒ.എസ്. ആശയെ ആദരിച്ചു. പി.എച്ച്.ഡി.യും മറ്റ് പുരസ്‌കാരങ്ങളും നേടിയ പ്രമോദ് മാല്യങ്കര, ഒ.ബി. ലീന, ഡോ. വി.സി. ബ്രെൽവി, ഡോ. യു.ആർ. കൃഷ്ണകുമാർ, ഡോ. എം.എസ്. സിമി, ഡോ. ലഫ്റ്റനന്റ് പി.എ. അജ്മൽ എന്നിവർക്ക് പുരസ്‌കാരം സമ്മാനിച്ചു. റാങ്ക് ജേതാവ് പി.വി. റിൻസിയെ അനുമോദിച്ചു. കോളേജ് ലൈബ്രറിയുടെ പുസ്തക സംഭരണത്തിലേക്കുള്ള പുസ്തക സംഭാവന ഡോ. ഒ.എസ്. ആശയിൽ നിന്ന് ലൈബ്രറിയൻ വി.കെ. വിനോദ് ഏറ്റുവാങ്ങി.