പറവൂർ: സ്വാതന്ത്ര്യ സമരസേനാനി ഏഴിക്കര നല്ലേടത്ത് ചന്ദ്രശേഖര കുറുപ്പെന്ന വജ്രകുറുപ്പിന്റെ അനുസ്മരണം ജന്മനാടായ ഏഴിക്കരയിൽ ഇന്ന് നടക്കും. ദി യംഗ് മെൻസ് ലൈബ്രറിയുടെ നേതൃത്വത്തിൽ വൈകിട്ട് 4.30ന് വടക്കുംഭാഗം എൻ.എസ്.എസ് ഹാളിൽ എസ്. ശർമ്മ ഉദ്ഘാടനം ചെയ്യും. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസന്റ് അദ്ധ്യക്ഷത വഹിക്കും. ലൈബ്രറിയിലെ മുതിർന്ന അംഗത്തെ ആദരിക്കും.