കോലഞ്ചേരി: മലയാളി മജീഷ്യൻസ് അസോസിയേഷന്റെ ജില്ലാ വാർഷികസമ്മേളനം നടന്നു. രക്ഷാധികാരി മജീഷ്യൻ മയൻ വൈദർ ഷാ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ദാമോദരൻ അദ്ധ്യക്ഷനായി. കൊവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷമായി പ്രോഗ്രാം ചെയ്യാൻ കഴിയാതെ കഷ്ടത അനുഭവിക്കുന്ന മജീഷ്യന്മാർക്ക് അടിയന്തരമായി സാമ്പത്തികസഹായം അനുവദിക്കണമെന്നും എത്രയും വേഗം വേദികളിൽ പരിപാടി നടത്താനുള്ള അനുവാദം നൽകണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഭാരവാഹികളായി ദാമോദരൻ (പ്രസിഡന്റ്), ബിനു പൈറ്റാൽ (സെക്രട്ടറി), റനീഷ് കല്ലൂർക്കാട് (ട്രഷറർ) അടങ്ങുന്ന ഏഴംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.