bank
കാഞ്ഞൂർ സഹകരണ ബാങ്ക് ആരംഭിച്ച ടിനേജ് കൗൺസിലിംഗ് സെൻ്ററിൻ്റെ ഉദ്ഘാടനം കാലടി പൊലീസ് എസ്.എച്ച്.ഒ ബി. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.

കാലടി:കാഞ്ഞൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ടീനേജ് കൗൺസലിംഗ് ആൻഡ് ഗൈഡൻസ് സെന്റർ പ്രവർത്തനം ആരംഭിച്ചു. ടീനേജ് കൗൺസലിംഗ് സെന്ററിന്റെ ഉദ്ഘാടനം കാലടി സർക്കിൾ ഇൻസ്‌പെക്ടർ ബി. സന്തോഷ് നിർവഹിച്ചു.

രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ടുമെന്റ് മേധാവി ഡോ. ഫാ. എം.കെ. ജോസഫ് അദ്ധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് എം.ബി.ശശിധരൻ, മെമ്പർ ചന്ദ്രവതി രാജൻ, കിഴക്കുംഭാഗം സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി, രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിലെ അസി. പ്രൊഫസർ ഡോ. സുനി റോസ്, ഐ.പി. ഡോ.രാജീവ്, ബോർഡ് അംഗം ടി.ഡി. റോബർട്ട്, സെക്രട്ടറി കെ.എസ്. ഷാജി എന്നിവർ പ്രസംഗിച്ചു. ടീനേജ് കൗൺസിൽ ആൻഡ് ഗൈഡൻസ് സെന്ററിന്റെ സേവനം എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ ലഭ്യമാണ്.