മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പായിപ്ര സ്കൂൾ പടി യൂണിറ്റ് സമ്മേളനം തച്ചുകുന്നേൽ തങ്കപ്പന്റെ ഭവനാങ്കണത്തിൽ കെ.എസ്.കെ .ടി.യു പായിപ്ര വില്ലേജ് പ്രസിഡന്റ് ഇ.എ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ടി. സി.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. വില്ലേജ് സെക്രട്ടറി ടി.എ. കുമാരൻ സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. സി.കെ.ഉണ്ണി, പി.എം. ബാവു, പി.എ. കബീർ, രമണി കൃഷ്ണൻകുട്ടി, എൽദോ പി. അനീഷ്, ജാൻസി ഏലിയാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി രമണി കൃഷ്ണൻകുട്ടി (പ്രസിഡന്റ് ), മുരുകൻ എ.സി (വൈസ് പ്രസിഡന്റ്), എൽദോ പി.അനീഷ് (സെക്രട്ടറി), ബാവു പി.എം ( ജോയിന്റ് സെക്രട്ടറി), പി.കെ.കുര്യാച്ചൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.