mla
മാതൃകാപരമായ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയ ഗ്രാമപഞ്ചായത്തിനെ അങ്കമാലി എം.എൽ.എ. റോജി എം ജോണും മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളും ചേർന്ന് അനുമോദിക്കുന്നു.

അങ്കമാലി: മാതൃകാപരമായ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കറുകുറ്റി ഗ്രാമപഞ്ചായത്തിനെ മർച്ചന്റ്സ് അസോസിയേഷൻ ആദരിച്ചു. റോജി എം. ജോൺ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് തൊമ്മി പൈനാടത്ത് അദ്ധ്യക്ഷനായി. ത്രിതല പഞ്ചായത്തിലേക്ക് കറുകുറ്റിയിൽ നിന്ന് വിജയിച്ച ജനപ്രതിനിധികളെയും വ്യാപാരികളുടെ മക്കളിൽ വിദ്യാഭ്യാസത്തിൽ ഉന്നതനിലവാരം പുലർത്തിയവരെയും അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, വ്യാപാരി വ്യവസായി ജില്ലാ വൈസ് പ്രസിഡന്റ് ജോജി പീറ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷിജി ജോയി, റാണി പോളി, പഞ്ചായത്ത് മെമ്പർ ജോണി മൈപ്പാൻ, അസോസിയേഷൻ ഭാരവാഹികളായ ഷാജു വി. തെക്കേക്കര, പി.വി. വർഗീസ്, ഷാജു എം.ഡി., റീന കുര്യച്ചൻ, അശ്വിൻ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.