കിഴക്കമ്പലം: ജയഭാരത് കോളേജ് ഐ.ക്യു.എസ്.സി സോഷ്യൽ വർക്ക് വിഭാഗത്തിന്റെയും കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജിന്റെയും വെങ്ങോല പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രജ്ഞ ന്യൂറോസയൻസ് വിഭാഗം കൊച്ചിൻ യൂണിവേഴ്‌സി​റ്റി, ഹാർട്ട് കെയർ ഫൗണ്ടേഷൻ കൊച്ചി, മാജിക്‌സ് ഓർഗനൈസേഷൻ കൊച്ചി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വയോജന സംരക്ഷണ വിഭാഗം, കേരള സ്​റ്റേ​റ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈ​റ്റി എന്നിവയുമായി സഹകരിച്ച് സൗജന്യ മൾട്ടിസ്‌പെഷ്യാലി​റ്റി മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. എൻ. ബി. ഹമീദ് അദ്ധ്യക്ഷനായി. ജയഭാരത് ഗ്രൂപ്പ് ചെയർമാൻ എ.എം. കരീം, പ്രിൻസിപ്പൽ ഡോ. കെ.എ. മാത്യു, ഹെൽത്ത് ഇൻസ്‌പെക്ടർ ജോമോൻ, ഡോ. ബേബി ചക്രപാണി, സോഷ്യൽ വർക്ക് വിഭാഗം മേധാവി പ്രൊഫ. ദീപ്തി രാജ്, കെ.കെ. അയ്യപ്പൻ തുടങ്ങിയവർ സംസാരിച്ചു.