p-rajeev

ആലുവ: കീഴ്മാട് പഞ്ചായത്ത് പൗരസംരക്ഷണ സമിതി 12-ാം വാർഷികവും ജനകീയ കൂട്ടായ്മയും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് അബൂബക്കർ ചെന്താര അദ്ധ്യക്ഷനായി. ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, വൈസ് പ്രസിഡന്റ് അഭിലാഷ് അശോകൻ, ജില്ലാ പഞ്ചായത്തംഗം സനിത റഹിം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷീജ പുളിക്കൽ, ലിസി സെബാസ്റ്റ്യൻ, രക്ഷാധികാരികളായ പി.എ. മഹ്ബൂബ്, ഷീബ സുനിൽ, പഞ്ചായത്തംഗങ്ങളായ ഷാഹിത അബ്ദുൾ സലാം, സിമി അഷറഫ്, ഹിത ജയകുമാർ, റസീന നജീബ്, കെ.എ. ബഷീർ, വി.കെ. മുഹമ്മദ്, വി.ജി. സുനിൽകുമാർ, വി.ജി. രാമചന്ദ്രൻ കർത്ത, സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് കെ.എം. അബ്ദുൽ കരീം, പ്രോഗ്രാം കൺവീനർ എൻ.ഐ .രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സാഹിത്യകാരൻമാരായ അശോകപുരം നരായണൻ, തോട്ടുംമുഖം ബാലകൃഷ്ണൻ, തായ് ബോക്‌സിംഗ് താരം തമന്ന അഭീനാൻ, കമ്പ്യൂട്ടർ ഗ്രാഫിക് ഡിസൈനിംഗിൽ അപൂർവ നേട്ടം വരിച്ച് സംസ്ഥാന സർക്കാർ പുരസ്‌കാരം നേടിയ എം. അബ്ദുൽ ഷുക്കൂർ, മെഡിക്കൽ മേഖലയിലെ അപൂർവ നേട്ടം കരസ്ഥമാക്കിയ ഡോ. ഹുദ ഇസ്മായിൽ, ഡോ. കൃഷ്ണ പി. സുനിൽ എന്നിവരെ ആദരിച്ചു. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ കീഴ്മാട് ഗ്രാമത്തിലെ എല്ലാ വിദ്യാർഥികളെയും അവരുടെ രക്ഷിതാക്കളെയും ആദരിച്ചു.