കോലഞ്ചേരി: സെന്റ്പീറ്റേഴ്സ് കോളേജിലെ 87-89 ബാച്ച് പ്രീഡിഗ്രി വിദ്യാർത്ഥികളുടെ മൂന്നാമത് സംഗമം അലുംമ്നി അസോസിയേഷൻ സെക്രട്ടറി ഡോ. സിന്ധു പി. കൗമ ഉദ്ഘാടനം ചെയ്തു. കൺവീനർ സി.വി. വിജയൻ അദ്ധ്യക്ഷനായി. റിട്ട. പ്രൊഫ. ചന്ദ്രശേഖരവാര്യരെ ആദരിച്ചു. ഡി. സുനിൽകുമാർ, കെ.പി. ഏലിയാസ്, അനിൽ പോൾ, എം.കെ. വേലായുധൻ, അശോകൻ, ഷാജി ജോർജ് തുടങ്ങിയവർ സംസാരിച്ചു.