ആലുവ: ആലുവ നഗരത്തിൽ കൊതുക് ശല്യമേറിയതോടെ ജനം പകർച്ച വ്യാധി ഭീതിയിലായിട്ടും നടപടിയെടുക്കാതെ നഗരസഭാ അധികൃതർ. നഗരസഭ ഭരണസമിതിയും ആരോഗ്യവകുപ്പും കൊതുക് നശീകരണ പദ്ധതികൾ നടപ്പാക്കുന്നില്ലെന്നാണ് നഗരവാസികളുടെയും വ്യാപാരികളുടെയും പരാതി. മാസങ്ങളോളമായി നഗരത്തിൽ കൊതുക് നശീകരണ പ്രവർത്തനങ്ങളില്ല. കൊവിഡ് വ്യാപന ഭീഷണിക്ക് പുറമെ ഡെങ്കിപ്പനി പോലുള്ള രോഗങ്ങൾ കൂടി പിടിപെടുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. കൊതുക് നശീകരണത്തിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.