പട്ടിമറ്റം: വലമ്പൂർ, കോലാംകുടി നവധാര വായനശാലയുടെ ആഭിമുഖ്യത്തിൽ സംസ്‌കാരിക സമ്മേളനവും മെഗാനൈറ്റും അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.എം. ഷിഹാബ് അദ്ധ്യക്ഷനായി. വടവുകോട് ബ്‌ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ്, എം.ജി. രാമചന്ദ്രൻ, പി.എൻ. സുരേഷ്ബാബു, എം.പി. ജോസഫ്, എം.പി. അപ്പു, ജയൻ കുമ്മനോട്, പ്രിൻസി വിനോദ്, പ്രശാന്ത് നവധാര, പി.ടി.കുമാരൻ, സജി വലമ്പൂർ തുടങ്ങിയവർ സംസാരിച്ചു.