ആലുവ: ആലുവ നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിൽ സ്ത്രീകളുടെ രാത്രികാല നടത്തം സംഘടിപ്പിച്ചു. പറവൂർ കവലയിൽ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി ബൈജു അദ്ധ്യക്ഷയായി. നടത്തം ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. വൈസ് ചെയർപേഴ്‌സൺ ജെബി മേത്തർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പൂഴിത്തുറ, ഐ.സി.ഡി.എസ് ഓഫീസർ എ.എൻ. സിജിമോൾ എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ ശ്രീലത വിനോദ് കുമാർ, ടിന്റു രാജേഷ്, ലിസ ജോൺസൺ, പി.എസ്. പ്രീത, ശ്രീലത രാധാകൃഷ്ണൻ, ഇന്ദിരദേവി എന്നിവർ നേതൃത്വം നൽകി. തുടർന്ന് അംഗനവാടി പ്രവർത്തകരുടെ തെരുവുനാടകം, വിവിധ കലാ സംസ്‌കാരിക പരിപാടികൾ എന്നിവ നടന്നു.