
അങ്കമാലി: പുരോഗമന കലാസാഹിത്യ സംഘം അങ്കമാലി ഏരിയ കൺവെൻഷൻ അങ്കമാലി സി.എസ്.എ ഹാളിൽ കവിയും പു.ക.സ സംസ്ഥാന കമ്മിറ്റിയംഗവുമായ ജയകുമാർ ചെങ്ങമനാട് ഉദ്ഘാടനംചെയ്തു. യോഗത്തിൽ എ.എസ്. ഹരിദാസ് അദ്ധ്യക്ഷനായി. പു.ക.സ ജില്ല ജോയിന്റ് സെക്രട്ടറി വി.എം. പ്രഭാകരൻ, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.കെ.കെ.ഷിബു, ഡോ.സന്തോഷ് തോമസ്, ഷാജി യോഹന്നാൻ, അഡ്വ. കെ.വി.വിപിൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അഡ്വ.കെ.വി വിപിൻ (പ്രസിഡന്റ്), കെ.ആർ.കുമാരൻ, അഡ്വ.വി.കെ.ഷാജി, എസ്. സുരേഷ് ബാബു (വൈസ് പ്രസിഡന്റുമാർ), ഷാജി യോഹന്നാൻ (സെക്രട്ടറി), പി.വി.രമേശൻ, എ.എസ്. ഹരിദാസ്, ഉഷ മാനാട്ട് (ജോയിന്റ് സെക്രട്ടറിമാർ), കെ.പി. റെജീഷ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.