 
നെടുമ്പാശേരി: ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കൺവെൻഷൻ കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ്. സത്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാഹുൽ പാറക്കടവ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എൻ. മനോജ്, സംസ്ഥാന കൗൺസിൽ അംഗം പി.എൻ. സതീശൻ, എം.വി. ലക്ഷ്മണൻ, അനീഷ് രാമചന്ദ്രൻ, ജി. ശ്രീകുമാർ, ശ്രീജിത്ത് കാരാപ്പിള്ളി, കെ.എ. ദിനേശൻ, എ.എ. കമൽ, കെ.കെ. പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി രാഹുൽ പാറക്കടവ് (പ്രസിഡന്റ്), കെ.കെ. പ്രഭാകരൻ (ജനറൽ സെക്രട്ടറി), ബാബുകോടുശേരി, കെ.കെ. മുരുകദാസ് (വൈസ് പ്രസിഡന്റുമാർ), പി.എസ്. സനീഷ്, സജികുമാർ (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.