adharav
ആലുവ ഫ്രണ്ട്ഷിപ്പ് ഹൗസി ജോസ് മാവേലിയെയും ഡോ. നിമ്മി എ. ജോർജിനെയും പ്രശസ്തി ഫലകം നൽകി ആലുവ ക്ലബ് ആദരിച്ചപ്പോൾ

ആലുവ: കായികരംഗത്ത് പ്രതിഭ തെളിയിച്ച ജോസ് മാവേലിയെയും ഡോ. നിമ്മി എ. ജോർജിനെയും ആലുവ ക്ലബ് പുരസ്‌കാരം നൽകി ആദരിച്ചു. കപ്പൂച്ചിൻ സഭാ സെന്റ് തോമസ് പ്രൊവിൻഷ്യൽ ഫാ. പോൾ മാടശ്ശേരി ഇരുവർക്കും പ്രശസ്തി ഫലകം നല്കി. സെന്റ് ഡൊമിനിക് പള്ളി വികാരി ഡോ. ഫാ. പോൾ മാടൻ അദ്ധ്യക്ഷനായി. നാഷണൽ വെറ്ററൻസ് സ്‌പോട്‌സ് ആൻഡ് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി നാല് മെഡലുകൾ അടക്കം നിരവധി ദേശീയ - അന്തർദ്ദേശീയ പുരസ്‌കാരങ്ങൾ ജോസ് മാവേലി നേടിയിട്ടുണ്ട്. വേൾഡ് അമച്വർ ചെസ് ചാമ്പ്യൻഷിപ്പിൽ മെഡൽ കരസ്ഥമാക്കിയതിനാണ് ഡോ. നിമ്മിയെ ക്ലബ് ആദരിച്ചത്. ഫ്രണ്ട്ഷിപ്പ് ഹൗസ് ഡയറക്ടർ ഫാ. സാജു ചിറയ്ക്കൽ, ക്ലബ് പ്രസിഡന്റ് ഷെല്ലി തോമസ്, സെക്രട്ടറി ചാർളി വി. ജോസ് തുടങ്ങിയവർ പങ്കെടുത്തു.