p

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാനും മേൽനോട്ടം വഹിച്ച മറ്റ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും ഗൂഢാലോചന നടത്തിയതിന് നടൻ ദിലീപ് ഉൾപ്പെടെ ആറ് പേർക്കെതിരെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റ‌ർ ചെയ്തു. വധഭീഷണി, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ പരാതിയിലാണിത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് രജിസ്റ്റ‌ർ ചെയ്ത കേസ് പ്രത്യേക സംഘം അന്വേഷിക്കും.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചില ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ദിലീപിന്റെ ഭീഷണിയാണ് ഈ ക്ളിപ്പുകളിൽ. ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ തന്റെ സാന്നിദ്ധ്യത്തിൽ പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഓഡിയോ ക്ലിപ്പുകളും കൈമാറി. ഇവയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാൻ തടസമില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം കിട്ടിയിരുന്നു.

 ആറ് പ്രതികൾ

• ഒന്നാം പ്രതി: ദിലീപ് (ഗോപാലകൃഷ്ണൻ )

• രണ്ടാം പ്രതി: അനൂപ് (ദിലീപിന്റെ സഹോദരൻ)

• മൂന്നാം പ്രതി: സുരാജ് (ദിലീപിന്റെ സഹോദരീ ഭർത്താവ്)

• നാലാം പ്രതി: അപ്പു (ദിലീപിന്റെ മാനേജർ)

• അഞ്ചാം പ്രതി: ബൈജു ചെങ്ങമ്മനാട് (ദിലീപിന്റെ സുഹൃത്ത് )

• ആറാം പ്രതി: കണ്ടാലറിയാവുന്ന ആൾ

 പ്രതിയാക്കിയ വിരോധം

ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ പ്രതികൾ ആലുവ കൊട്ടാരക്കടവിലുള്ള ദിലീപിന്റെ 'പത്മസരോവരം' വീട്ടിലാണ് ഗൂഢാലോചന നടത്തിയത്. മുൻ എറണാകുളം റൂറൽ പൊലീസ് മേധാവി ഐ.ജി എ.വി. ജോർജിന്റെ വീഡിയോ യൂ ട്യൂബിൽ ഫ്രീസ് ചെയ്ത് ദൃശ്യങ്ങൾ നോക്കി 'നിങ്ങൾ അഞ്ച് ഉദ്യോഗസ്ഥർ അനുഭവിക്കാൻ പോവുകയാണെ'ന്ന് ദിലീപ് പറഞ്ഞു. അന്വേഷണ സംഘത്തെ നയിച്ച എസ്.പി സോജൻ, എസ്.പി കെ.സുദർശൻ, സന്ധ്യ, ബൈജു പൗലോസ്, മറ്റൊരാൾ എന്ന രീതിയിലാണ് ദിലീപ് ചൂണ്ടിക്കാട്ടിയത്. തന്റെ ദേഹത്ത് കൈവച്ച കെ.സുദർശന്റെ കൈവെട്ടണമെന്നും പറഞ്ഞതായി എഫ്‌.ഐ.ആറിലുണ്ട്. ബൈജു പൗലോസ് പോകുമ്പോൾ ട്രക്കോ ലോറിയോ വന്ന് സൈഡിലിടിച്ചാൽ ഒന്നരക്കോടി നോക്കേണ്ടിവരുമെന്ന് സുരാജ് പറഞ്ഞതായും എഫ്.ഐ.ആ‌റിലുണ്ട്.

ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സ്:
വി.​ഐ.​പി​യെ​ക്കു​റി​ച്ച് ​പൊ​ലീ​സിന് സൂചന

കൊ​ച്ചി​:​ ​ന​ടി​യെ​ ​ആ​ക്ര​മി​ക്കു​ന്ന​ ​ദൃ​ശ്യ​ങ്ങ​ൾ​ ​കേ​സി​ലെ​ ​മു​ഖ്യ​പ്ര​തി​ ​ന​ട​ൻ​ ​ദി​ലീ​പി​ന് ​കൈ​മാ​റി​യ​ ​'​വി.​ഐ.​പി​'​യെ​ക്കു​റി​ച്ച് ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന് ​സൂ​ച​ന​ ​ല​ഭി​ച്ചു.​ ​മൂ​ന്നു​പേ​രെ​ ​കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​ന്ന​തെ​ന്ന് ​ഉ​ന്ന​ത​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​കേ​ര​ള​കൗ​മു​ദി​യോ​ടു​ ​പ​റ​ഞ്ഞു.​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ദി​ലീ​പി​ന് ​കൈ​മാ​റി​യ​ത് ​ഒ​രു​ ​വി.​ഐ.​പി​യാ​ണെ​ന്നാ​യി​രു​ന്നു​ ​സം​വി​ധാ​യ​ക​ൻ​ ​ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ.​ ​ഇ​യാ​ൾ​ ​തി​രു​വ​ന​ന്ത​പു​രം​ ​ഭാ​ഷ​ ​സം​സാ​രി​ക്കു​ന്ന​യാ​ളാ​ണെ​ന്ന് ​സം​വി​ധാ​യ​ക​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞി​രു​ന്നു.​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​ഇ​ദ്ദേ​ഹം​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​പൊ​ലീ​സി​ന് ​കൈ​മാ​റി.​ ​ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്റെ​ ​ര​ഹ​സ്യ​മൊ​ഴി​ ​മ​റ്ര​ന്നാ​ൾ​ ​കോ​ട​തി​യി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തും.​ ​കേ​സി​ന്റെ​ ​തു​ട​ര​ന്വേ​ഷ​ണം​ ​ദ്രു​ത​ഗ​തി​യി​ൽ​ ​പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​തീ​രു​മാ​നം.​ ​ദി​ലീ​പി​നെ​ ​വൈ​കാ​തെ​ ​ചോ​ദ്യം​ ​ചെ​യ്‌​തേ​ക്കു​മെ​ന്ന് ​സൂ​ച​ന​യു​ണ്ട്.

പ​ൾ​സ​‌​ർ​ ​സു​നി​ ​പ​ക​‌​ർ​ത്തി​യ​ ​ദൃ​ശ്യ​ത്തി​ന്റെ​ ​ശ​ബ്ദം​ ​ഡ​ബ്ബിം​ഗ് ​സ്റ്രു​ഡി​യോ​യി​ലെ​ത്തി​ച്ച് ​ഉ​യ​ർ​ത്തി​യെ​ന്ന​ ​ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​ൽ​ ​കൊ​ച്ചി​യി​ലെ​ ​ഡ​ബ്ബിം​ഗ് ​സ്റ്റു​ഡി​യോ​ ​കേ​ന്ദ്രീ​ക​രി​ച്ചും​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.​ ​സം​ഭാ​ഷ​ണം​ ​ഡ​ബ്ബ് ​ചെ​യ്യാ​ൻ​ ​ഇ​തേ​ ​സ്റ്റു​ഡി​യോ​യി​ലേ​ക്കു​ ​വ​രും​വ​ഴി​യാ​ണ് ​ന​ടി​യെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്തി​യ​ത്.​ ​സ്റ്രു​ഡി​യോ​ ​ഉ​ട​മ​യെ​യും​ ​ജീ​വ​ന​ക്കാ​രെ​യും​ ​ചോ​ദ്യം​ ​ചെ​യ്യും.​ ​ആ​രോ​പ​ണം​ ​സ്റ്റു​ഡി​യോ​ ​മാ​നേ​ജ​ർ​ ​നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.