df

കൊച്ചി: ജില്ലയിൽ വീണ്ടും കൊവിഡ് 1000 കടന്നു. ടി.പി.ആർ നിരക്കും പത്തിനു മുകളിൽ എത്തി. ഇന്നലെ 1066 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് സമ്പർക്കം വഴി 1065 പേർക്കും ഉറവിടം അറിയാത്ത ഒരാൾക്കുമാണ് രോഗം. 410 പേർ രോഗമുക്തി നേടി, ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7230 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.85. ഇന്നലെ നടന്ന കൊവിഡ് വാക്‌സിനേഷനിൽ 1711 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 565 ആദ്യ ഡോസും 1146 സെക്കൻഡ് ഡോസുമാണ്. കൊവിഷീൽഡ് 1350 ഡോസും, 361 ഡോസ് കൊവാക്‌സിനുമാണ് വിതരണം ചെയ്തത്. ജില്ലയിൽ ഇതുവരെ 5536199 ഡോസ് വാക്‌സിനാണ് നൽകിയത്. 3066361 ആദ്യ ഡോസ് വാക്‌സിനും, 2469838 സെക്കന്റ് ഡോസ് വാക്‌സിനും നൽകി. ഇതിൽ 4956754 ഡോസ് കൊവിഷീൽഡും, 562945 ഡോസ് കൊവാക്‌സിനും, 16500 ഡോസ് സുപുട്‌നിക് വാക്‌സിനുമാണ്.