കൊച്ചി: എസ്.എൻ.ഡി.പി യോഗം കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ പ്രീ മാര്യേജ് കൗൺസലിംഗ് കോഴ്‌സ് സമാപിച്ചു. സമാപനസമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ശരത്ചന്ദ്രൻ, വൈക്കം മുരളി എന്നിവർ ക്ലാസെടുത്തു. യൂണിയൻ കൗൺസിലർമാരായ കെ.എസ്. അജീഷ്‌കുമാർ, ഇ. കെ. സുരേന്ദ്രൻ, പി.കെ. ജയകുമാർ, വി.കെ. രഘുവരൻ, വനിതാസംഘം സെക്രട്ടറി ധന്യ പുരുഷോത്തമൻ, രാജി ദേവരാജൻ, സലിജ അനിൽകുമാർ, ഓമന രാമകൃഷ്ണൻ, വത്സ മോഹൻ, ആശ അനീഷ് എന്നിവർ പ്രസംഗിച്ചു.