 
മൂവാറ്റുപുഴ: 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചുമാറ്റണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് എറണാകുളം ജില്ല ലോറി - മിനിലോറി വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി .ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.പി.ഉദയൻ പ്രവർത്തന റിപ്പോർട്ടും ഖജാൻജി വി.യു.ഹംസ കണക്കും അവതരിപ്പിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി കെ.പി.രാമചന്ദ്രൻ, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സി.കെ.സോമൻ, കെ.വൈ.മനോജ്, വി.പി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. ആദ്യകാല തൊഴിലാളികളെ സമ്മേളനത്തിൽ ആദരിച്ചു. 25 അംഗ ജില്ലാ കമ്മിറ്റിയേയും 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ഭാരവാഹികൾ: എം.ഇബ്രാഹിംകുട്ടി (പ്രസിഡന്റ്), എ .പി .ഉദയകുമാർ, സി. കെ. സലീംകുമാർ, കെ. ജെ .മാക്സി എം.എൽ.എ, ടി.വി.രാജൻ (വൈസ് പ്രസിഡന്റുമാർ), എം.പി.ഉദയൻ (ജനറൽ സെക്രട്ടറി), സി.ജെ.മാർട്ടിൻ , വി.എം.മോഹൻരാജ്, വി.പി.ചന്ദ്രൻ, കെ.ആർ.സജി, കെ.കെ.മോഹനൻ (സെക്രട്ടറിമാർ), വി,യു,ഹംസ (ഖജാൻജി).