പനങ്ങാട്: ഉദയത്തുംവാതിൽ സെൻട്രൽ റസിഡന്റസ് അസോസിയേഷന്റെ (യു.സി.ആർ.എ) 10 -ാമത് വാർഷിക പൊതുയോഗം നടത്തി. വൈസ് പ്രസിഡന്റ് മനോജ് കുമാർ അദ്ധ്യക്ഷനായി. കുമ്പളം പഞ്ചായത്ത് മെമ്പർമാരായ അജിത് വേലക്കടവിൽ, ടി.ആർ. രാഹുൽ, മിനി അജയഘോഷ്, കോവിഡ് പോരാളി മനോജ് കുമാർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഭാരവാഹികളായി മനോജ് കുമാർ (പ്രസിഡന്റ്), ജെസ്സി ആന്റണി (സെക്രട്ടറി), ശ്യാം രാജ് (വൈസ് പ്രസിഡന്റ്), സുനിൽകുമാർ (ജോ.സെക്രട്ടറി), എ.ആർ. അശോകൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.